വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉടന്‍ ഉത്തരവുണ്ടായേക്കും; പിന്നാലെ വൈദ്യുതി നിയന്ത്രണവും


JULY 8, 2019, 3:17 PM IST

തിരുവനന്തപുരം: ജലസംഭരണികളില്‍ വെള്ളം കുറഞ്ഞതിനെതുടര്‍ന്ന് സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടയില്‍  വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം.

നിലവിലെ നിരക്കിനെക്കാള്‍ 6-7 ശതമാനം വര്‍ധനവുണ്ടാകും എന്നാണ് സൂചന.

വര്‍ധിപ്പിച്ച നിരക്കുകള്‍ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഇത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. മഴകുറഞ്ഞതുമൂലം ഡാമുകളിലെ നീരൊഴുക്ക് നിലച്ച് കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നതിനിയില്‍ വൈദ്യുതി വിതരണത്തിലും നിയന്ത്രണംഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചു.

ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ ലോഡ് ഷെഡ് ഷെഡിംഗ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. വൈദ്യുതി നിയന്ത്രണത്തിനിടയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുമെന്നുറപ്പാണ്.

കെഎസ്ഇബി യ്ക്ക് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് കിട്ടാനുള്ളത് 138 കോടി രൂപയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രത്തില്‍നിന്നടക്കം വൈദ്യുതി വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴാണ് കുടിശിക പിരിക്കാതെ സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയിലൂടെ ജനങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുന്നത്.

Other News