എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇടുക്കി സ്വദേശി വിഷ്ണു വിനോദിന് ഒന്നാം റാങ്ക്


JUNE 10, 2019, 2:36 PM IST

തിരുവനന്തപുരം:  സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദ് ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദും, ആക്വിബ് നവാസും രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

എസ്സി വിഭാഗത്തില്‍ കൊല്ലം സ്വദേശിയായ അദ്വൈത് കൃഷ്ണ ഒന്നാം റാങ്ക് നേടിയപ്പോള്‍ എസ്റ്റി വിഭാഗത്തില്‍ കാസര്‍ഗോഡ് സ്വദേശിനി സുകന്യ ഒന്നാം റാങ്ക് നേടി. ആര്‍ക്കിറ്റെക്ച്ചര്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശിനിയായ ആലിസ് മരിയ ചുങ്കത്തിനാണ് ഒന്നാം റാങ്ക്. എഞ്ചിനീയറിങ്ങിലെ ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്.

പ്രവേശന പരീക്ഷ എഴുതിയ 73437 പേരില്‍ 51665 പേര്‍ എന്‍ജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ 46000 ത്തോളം പേര്‍ മാത്രമാണ് പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി നല്‍കിയത്. പ്ലസ് ടു മാര്‍ക്കും പ്രവേശന പരീക്ഷയുടെ സ്‌കോറും കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

Other News