യു.ജി.സി പുറത്തുവിട്ട വ്യാജന്മാരുടെ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാല


JULY 24, 2019, 5:55 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുറത്തുവിട്ടു. എട്ട് വ്യാജന്മാരുള്ള ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാമത്.

ഏഴെണ്ണമുള്ള ഡല്‍ഹി തൊട്ടുപുറകിലുണ്ട്. അതേസമയം കേരളത്തില്‍ നിന്നും സെന്റ്.ജോണ്‍സ് , കിഷനാട്ടം എന്ന വ്യാജനും പട്ടികയില്‍ ഇടം പിടിച്ചു. മൊത്തം 23 സര്‍വകലാശാലകളാണ് ലിസ്റ്റിലുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍  സെന്റ് ജോണ്‍സ് സര്‍വകലാശാല, കിഷനാട്ടം സ്ഥാനം പിടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പലരും വ്യാജന്മാരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം സര്‍വകലാശാലകളെ സമീപിക്കുന്നതെന്നും മതിയായ യോഗ്യതയില്ലാത്തതിനാല്‍ ഇത്തരം സര്‍വകലാശാലകള്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റിനായി ഇത്തരക്കാര്‍ക്ക് ആശ്രയമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി വന്‍ തുക നല്‍കി ഇത്തരം സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നവരുമുണ്ട്. 

യുജിസി പ്രസിദ്ധീകരിച്ച വ്യാജ സര്‍വകലാശാലകളുടെ പേരുവിവരങ്ങള്‍

ഡല്‍ഹി

1. കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച്, ഡല്‍ഹി.

2. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി.

3. വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി.

4. എഡിആര്‍സെന്‍ട്രിക് ജുറിഡിക്കല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ ഹൗസ്, 8ജെ, ഗോപാല ടവര്‍, 25 രാജേന്ദ്ര പ്ലേസ്, ന്യൂഡല്‍ഹി 110008.

5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ന്യൂഡല്‍ഹി

6. വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ഇന്ത്യ റോസ്ഗര്‍ സേവാസദന്‍, 672, സഞ്ജയ് എന്‍ക്ലേവ്, ന്യൂഡല്‍ഹി 110033.

7. അദ്ധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി), വിജയ് വിഹാര്‍, റിത്തല, രോഹിണി, ഡല്‍ഹി 110085. 

കര്‍ണാടക

8. ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി, ഗോകക്, ബെല്‍ഗാം (കര്‍ണാടക).

കേരളം

9. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം, കേരളം.

മഹാരാഷ്ട്ര 

10. രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍.

പശ്ചിമ ബംഗാള്‍

11. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, 80, ചൗറിംഗീ റോഡ്, കൊല്‍ക്കത്ത 20.

12. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, 8എ, ഡയമണ്ട് ഹാര്‍ബര്‍ റോഡ് ബില്‍ടെക് ഇന്‍, കുര്‍പുകൂര്‍, കൊല്‍ക്കത്ത 700063.

ഉത്തര്‍പ്രദേശ്

13. വാരണാസേയ സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി (യുപി) / ജഗത്പുരി, ഡല്‍ഹി.

14. മഹിളാ ഗ്രാമ വിദ്യാപീഠ് / വിശ്വവിദ്യാലയം, (വനിതാ) സര്‍വകലാശാല, പ്രയാഗ്രാജ്, (യു. പി.)

15. ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്രാജ്, ഉത്തര്‍പ്രദേശ്.

16. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്.

17. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), അച്ചാല്‍താല്‍, അലിഗഡ്, (യുപി).

18. ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, കോശി കലന്‍, മഥുര (യുപി).

19. മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയ, പ്രതാപ്ഗഡ് (യുപി).

20. ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷദ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, കൊഹോദ, നോയിഡ ഫേസ് 2, (യുപി).

ഒഡിഷ

21. നബഭാരത് ശിക്ഷാ പരിഷദ്, അനുപൂര്‍ണ ഭവന്‍,  ശക്തിനഗര്‍, റൂര്‍ക്കേല 769014.

22. നോര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ & ടെക്‌നോളജി, യൂണിവേഴ്‌സിറ്റി റോഡ് ബരിപാദ, മയൂര്‍ഭഞ്ച്, ഒഡിഷ 757003.

പുതുച്ചേരി

23. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, നമ്പര്‍ 186, തിലസ്‌പേട്ട്, വഴുതവൂര്‍ റോഡ്, പുതുച്ചേരി 605009.

Other News