പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി മലയാളി പെണ്‍കുട്ടി


SEPTEMBER 17, 2019, 2:51 PM IST

ബംഗളൂരു: സ്റ്റുഡന്റ്‌സ് പൈലറ്റ് ലൈസന്‍സോടെ വിമാനം പറത്തുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വ്യക്തിയെന്ന ബഹുമതിക്ക് അര്‍ഹയായി മലയാളി പെണ്‍കുട്ടി.

എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്.

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്‌സ് എന്നീ സ്ഥിരം പഠിപ്പു രീതികളിലേക്ക് പോകാതെ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്ളൈറ്റ്സ് എവിയേഷന്‍ അക്കാദമിയിലെ പരിശീലനത്തിനാണ് നിലോഫര്‍ പോയത്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

സ്‌കൂള്‍ പഠനകാലത്തുതന്നെ ആകാശയാത്രകളും വിമാനങ്ങളും നിലോഫറിന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി സ്വപ്‌നത്തിലേക്കിറങ്ങിയത് അത്‌കൊണ്ടായിരുന്നു.

വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവില്‍ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫര്‍ ഇപ്പോള്‍. നിലവിലെ നേട്ടത്തില്‍ ഒരുപാടു സന്തോഷമുണ്ടെന്നും കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറത്താനാണ് തനിയ്ക്ക് ഇഷ്ടമെന്നും നിലോഫര്‍ പറയുന്നു

.18 വയസ് തികഞ്ഞാല്‍ നിലോഫറിന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനാകും

.ദുബായില്‍ ബിസിനസുകാരനായ മുനീര്‍ മകളുടെ പഠനത്തിനായി നാട്ടിലേക്കേ് വരുകയായിരുന്നു. മകള്‍ കൈവരിച്ച നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും മറ്റു പെണ്‍കുട്ടികള്‍ക്കും ഇതു പ്രചോദനമാകട്ടെയെന്നും മുനീര്‍ പറഞ്ഞു.

Other News