മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു


AUGUST 12, 2019, 11:51 AM IST

തിരുവനന്തപുരം: ചിറയിന്‍കീഴ് താലുക്കില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടുതൊഴിലാളികള്‍ മരിച്ചു. റോക്കി ബഞ്ചിനോസ്, ലാസര്‍ തോമസ്(55) എന്നിവരാണ് മരിച്ചത്.

ആകെ അഞ്ചുപേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. മുതല പൊഴിയ്ക്ക് സമീപത്താണ് ഇവരുടെ ബോട്ട് അപകടത്തില്‍പ്പെട്ടത്. അഞ്ചുതെങ്ങ് കുന്നുംപുറം കൊച്ചു മേത്തന്‍കടവ് സ്വദേശിയാണ് ലാസര്‍ തോമസ്. ശാര്‍ക്കര അഞ്ചല്‍ക്കടവ് പൂത്തുറ സ്വദേശിയാണ് റോക്കി ബെഞ്ചിനോസ്.മൃതദേഹം ചിറയിന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Other News