തിരുവനന്തപുരം: പ്രളയ ഭീതി പരത്തി സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇപ്പോഴുള്ള ശക്തമായ മഴ 12ാം തീയതിയോടെ കുറഞ്ഞ് പിന്നീട് 13,14,15 തീയതികളില്‍ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
12ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമൂലമാണ് ഈ ദിവസങ്ങളില്‍ മഴ കനക്കുക. വെള്ളിയാഴ്ച രാത്രിയോടെ തെക്കന്‍ ജില്ലകളില്‍ മഴക്ക് നേരിയ ശമനമുണ്ട്. എങ്കിലും വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.