പ്രളയ ബാധിതര്‍ക്ക് 10000 രൂപ അടിയന്തര സഹായമായി നല്‍കും; വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്തുലക്ഷം


AUGUST 14, 2019, 12:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. 

പ്രളയത്തിലകപ്പെട്ടവര്‍ക്ക് അടിയന്തരസഹായമായി 10, 000 രൂപ അനുവദിക്കും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.പൂര്‍ണമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാലുലക്ഷം രൂപ സഹായവും നല്‍കും. പ്രളയബാധിതര്‍ക്ക് 15 കിലോ സൗജന്യ റേഷനും അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും.അര്‍ഹരുടെ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമായിരിക്കും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നായിരിക്കും പട്ടിക തയ്യാറാക്കുക

Other News