വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 45 പേര്‍ ആശുപത്രിയില്‍


AUGUST 12, 2019, 9:51 PM IST

വയനാട്: വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്‌ത  ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്. 

ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്‌തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്‌ത  ഭക്ഷണം കഴിച്ച പനമരം നീർവാരം സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റിയാണ് നീർവാരം സ്‌കൂളിൽ ഭക്ഷണം വിതരണം ചെയ്‌തത്. അതേസമയം,സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്  ഡി വൈ എഫ് ഐയുടെ ആരോപിച്ചു.