കാക്കിയിൽ നിന്നു കറുപ്പിലേക്ക്; ടി പി സെൻകുമാർ ഇനി വക്കീൽ കുപ്പായത്തിൽ 


AUGUST 18, 2019, 10:04 PM IST

കൊച്ചി: മുൻ ഡിജിപി ടി പി സെൻകുമാർ ഇനി വക്കീൽ കുപ്പായത്തിൽ.അഭിഭാഷകനായി അദ്ദേഹം  ഹൈക്കോടതിയിൽ എൻറോൾ ചെയ്‌തു.പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരാന്‍ അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു.

നിയമ പോരാട്ടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകള്‍ വാദിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാനാണ് താല്‍പര്യം.വിശ്രമിക്കാൻ ഉദ്ദേശ്യമില്ലാത്തതിനാലാണ് അഭിഭാഷകനാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ടി പി സെന്‍കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ് നിയമ പോരാട്ടങ്ങള്‍. സര്‍വീസുമായി ബന്ധപ്പെട്ടും ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ടും ഒട്ടേറെ കേസുകളില്‍ സെന്‍കുമാര്‍ ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. പോലീസ് ജോലി വിടേണ്ടി വന്നാല്‍ അഭിഭാഷകനാകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തി.

1994ലാണ് ടി പി സെൻകുമാർ എൽ എൽ ബി പാസായത്.ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി ഉബൈദ് മുഖ്യാതിഥിയായിരുന്നു.കേരള ബാർ കൗൺസിൽ ചെയർമാൻ ഇ ഷാനവാസ് ഖാൻ പുതുതായി എൻറോൾ ചെയ്‌തവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജസ്റ്റിസ് പി ഉബൈദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.

Other News