കടലില്‍ കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു


JULY 21, 2019, 3:22 PM IST

തിരുവനന്തപുരം : നീണ്ടകരയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ സഹായ് രാജ് ഉള്‍പ്പെടെയുള്ള മൂന്ന് മത്സ്യത്തൊഴിവാളികളെ  വെളളിയാഴ്ചയാണ്  കാണാതായത്. തമിഴ്നാട് സ്വദേശികളായ ലൂര്‍ദ് രാജ്, ജോണ്‍ ബോസ്‌കോ എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ തുടരുകയാണ്. മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഉള്‍ക്കടലില്‍ കുടുങ്ങിയ ഇവരെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.

Other News