സി​സ്​​റ്റ​ര്‍ അഭയ കേസ്​:ഫാ തോ​മ​സ് കോ​ട്ടൂ​രിനും സി​സ്​​റ്റ​ര്‍ സെ​ഫിക്കുമെതിരെ കുറ്റംചുമത്തി 


AUGUST 5, 2019, 10:59 PM IST

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. ഫാ തോ​മ​സ് എം ​കോ​ട്ടൂ​ര്‍, സി​സ്​​റ്റ​ര്‍ സെ​ഫി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി ​ബി ഐ പ്ര​ത്യേ​ക കോ​ട​തി കു​റ്റം ചു​മ​ത്തി​യ​ത്. കു​റ്റ​പ​ത്രം പ്ര​തി​ക​ളെ വാ​യി​ച്ചു​കേ​ള്‍​പ്പി​ച്ചു.

25 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കേ​സി​ന്റെ വി​ചാ​ര​ണ​ത്തീയ​തി ഈ ​മാ​സം 14ന് ​തീ​രു​മാ​നി​ക്കും. പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യും നി​ര​സി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. ര​ണ്ടാം പ്ര​തി ഫാ ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ നേ​ര​ത്തേ കു​റ്റ​മു​ക്ത​നാ​ക്കി​യി​രു​ന്നു.

1992 മാ​ര്‍​ച്ച്‌ 27ന് ​കോ​ട്ട​യ​ത്തെ പ​യ​സ് ടെ​ന്‍​ത്​ കോ​ണ്‍​വെന്റി​ലെ കി​ണ​റ്റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സി​സ്​​റ്റ​ര്‍ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ലോ​ക്ക​ല്‍ പോ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒൻപ​ത​ര​മാ​സ​വും അന്വേ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ്​ 1993 മാ​ര്‍​ച്ച്‌ 29ന് ​സി ബി ഐ ഏ​റ്റെ​ടു​ത്തു.

പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ന്‍​ തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ എ​സ്  ഐ വി ​വി അ​ഗ​സ്​​റ്റി​ന്‍, ക്രൈം​ബ്രാ​ഞ്ച് ഡി​ വൈ എ​സ് പി  കെ സാ​മു​വ​ല്‍ എ​ന്നി​വ​രെ  പ്ര​തിചേർത്ത് സി ബി ​ഐ കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു. ഇ​വ​ര്‍ മരിച്ചതുകൊ​ണ്ട് ര​ണ്ടു​പ്ര​തി​ക​ള്‍ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ള്‍ വി​ചാ​ര​ണ​ നേ​രി​ടുക.