വ്യാജ ഐഡി ഉപയോഗിച്ച് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം ; നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി


AUGUST 14, 2019, 2:55 PM IST

[email protected] എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാര്‍ഥ ഐ.ഡി. ഇതിനു സമാനമായ [email protected] ഐ.ഡി. ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്.


തിരുവനന്തപുരം: വ്യാജ ഐ.ഡി.യുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ തട്ടിയെടുക്കാന്‍ ശ്രമം.

യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്(യു.പി.ഐ.) വഴിയാണ് തട്ടിപ്പിനു ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഐഡിക്ക് സമാനമായ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്.

[email protected] എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാര്‍ഥ ഐ.ഡി. ഇതിനു സമാനമായ [email protected] ഐ.ഡി. ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്.

കേരള എന്നെഴുതിയിരിക്കുന്നതില്‍ ഒരു അക്ഷരത്തില്‍ മാത്രം വ്യത്യാസം വരുത്തിയാണ് തട്ടിപ്പ് നടത്താനുള്ള ശ്രമം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പകരം ഒരു പ്രത്യേക ഐ.ഡി.(യു.പി.ഐ.) ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവയില്‍ യു.പി.ഐ. സംവിധാനമുണ്ട്.

Other News