ഒരക്ഷരം മാറ്റി വ്യാജ ഐ ഡി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം,​ അന്വേഷണം ആരംഭിച്ചു


AUGUST 13, 2019, 9:50 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഫണ്ടിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ധനസഹായം എത്തുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് യു പി ഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി തട്ടിപ്പിനു ശ്രമം നടന്നത്. 

ഒരു അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പിന് ശ്രമമുണ്ടായത്. [email protected] എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക ഐ ഡി. അതില്‍ മാറ്റം വരുത്തി [email protected] എന്ന ഐ ഡി സൃഷ്‌ടിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു.കുപ്രചാരണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്‌ച എട്ടു മണിയോടെ 1.61 കോടി രൂപയാണ് എത്തിയത്.