അര്‍ബുദചികിത്സക്ക്​ കഞ്ചാവുചെടി ഫലപ്രദമെന്ന്​ ഗവേഷകര്‍  


NOVEMBER 8, 2019, 12:35 AM IST

കോഴിക്കോട്:അ​ര്‍​ബു​ദം, അ​ല്‍​ഷൈ​മേ​ഴ്‌​സ്,നാ​ഡീ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ​ ക​ഞ്ചാ​വു​ചെ​ടി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ന്നാ​ബി​നോ​യ്ഡ്ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ബ​ന്ധം. ദേ​ശീ​യ സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​സ​രോ​ജ്കാ​ന്ത് ബാ​രി​ക്കും ഡോ. ​സു​ധീ​ര്‍ ശു​ക്ല​യു​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ഞ്ചാ​വു​ചെ​ടി​യി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന എ​ണ്ണ, പി​ണ്ണാ​ക്ക് എ​ന്നി​വ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന വ്യ​വ​സാ​യ​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാണെന്നും അ​വ​ര്‍ പ​റ​ഞ്ഞു.

കീ​ട​നാ​ശി​നി​ക​ളു​ടെ​യും രാ​സ​വ​സ്തു​ക്ക​ളു​ടെ​യും അ​മി​ത​മാ​യ ഉ​പ​യോ​ഗം പ​രാ​ഗ​ജീ​വി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ഭ​ക്ഷ്യോ​ല്‍പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഡ​ല്‍ഹി സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​റും ബം​ഗ​ളൂ​രു അ​ശോ​ക് ട്ര​സ്​​റ്റി​ലെ ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ  ​കെ ആ​ര്‍ ശി​വ​ണ്ണ ചൂണ്ടിക്കാട്ടി.പ​രാ​ഗ​കാ​രി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ച്ചാ​ല്‍ കാ​ര്‍ഷി​കോ​ല്‍പാ​ദ​നം 70 ശ​ത​മാ​നം വ​ര്‍ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Other News