മൂന്നുമാസം മുമ്പ്  തിരുവനന്തപുരത്ത് എത്തിയ ജര്‍മന്‍ യുവതിയെ കാണാനില്ലെന്ന് പരാതി; വലിയതുറ പോലീസ് കേസെടുത്തു


JUNE 30, 2019, 3:59 PM IST

തിരുവനന്തപുരം: മൂന്നുമാസം മുമ്പ് കേരളത്തില്‍ എത്തിയ വിദേശ വനിതയെ തിരുവനന്തപുരത്തുവെച്ച കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്സയെ കാണാനില്ലെന്ന പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്തു.

ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസെയുത്ത് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് ഏഴാം തീയതിയാണ് ലിസ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ താന്‍ കൊല്ലം അമൃതപുരിയിലേക്ക് പോകുമെന്ന് ലിസ വീട്ടില്‍ പറഞ്ഞിരുന്നതായി ലിസയുടെ മാതാവ് പൊലീസില്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ലിസയോടൊപ്പം ഒരു സ്വീഡന്‍ യുവാവ് ഉണ്ടായിരുന്നതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

Other News