പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്നു; യുവാവും മരിച്ചു


OCTOBER 10, 2019, 12:32 PM IST

കൊച്ചി: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്നു; യുവാവും മരിച്ചുകാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു -17), പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പ്രേമാഭ്യര്‍ഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്

Other News