പാലത്തില്‍ നിന്ന് പുഴയിലേക്കു ചാടിയ 20കാരിക്കായി തിരച്ചില്‍ തുടരുന്നു


JULY 12, 2019, 3:01 PM IST

അരൂര്‍: അരൂര്‍ കുമ്പളം പാലത്തില്‍ നിന്ന് പുഴയിലേക്കു ചാടിയ 20കാരിക്കായി തിരച്ചില്‍ തുടരുന്നു.

എരമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സനാണ് പുഴയില്‍ ചാടിയത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളെജ് വിദ്യാര്‍ത്ഥിനിയാണ്.

കായലില്‍ ചാടാന്‍ എത്തിയ ഭാഗത്ത് നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ജിസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് കായലില്‍ തിരച്ചില്‍ തുടരുകയാണ്. 

Other News