യു.എ.ഇ കോണ്‍സുലേറ്റിലേക്കുവന്ന പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ 


JULY 5, 2020, 3:38 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യു.എ.ഇ കോണ്‍സുലേറ്റിലേക്കുവന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് കണ്ടെത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. കോടികളുടെ സ്വര്‍ണമാണ് ബാഗേജിലുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

മൂന്നുദിവസം മുമ്പാണ് ദുബൈയില്‍ നിന്ന് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വര്‍ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി  പരിശോധിക്കുകയായിരുന്നു. കാര്‍ഗോ അയച്ച വ്യക്തിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

Other News