ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവര്‍ണര്‍ തള്ളി


SEPTEMBER 6, 2019, 11:43 AM IST

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ യൂത്ത് ലീഗിന്റെ പരാതി ഗവര്‍ണര്‍ തള്ളി. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ പരാതിയാണ് ഗവര്‍ണര്‍ തള്ളിയത്.

പരാതിയില്‍ കഴമ്പില്ലെന്നും മന്ത്രി വീഴ്ചവരുത്തിയെന്നു തെളിയിക്കുന്ന വസ്തുതാപരമായ തെളിവുകളില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി തള്ളിയത്.

അഴിമതി നിരോധനനിയമത്തിലെ വകുപ്പുകള്‍ ഉല്‍പെടുത്താനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നേരത്തെ ഹൈക്കോടതി കേസ് തള്ളിയത് പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നടപടി.

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന നിരീക്ഷണം നേരത്തെ ഹൈക്കോടതിയും നടത്തിയിരുന്നു.  ഇതിനു പിന്നാലെ ജലിലീനെതിരായ ഹര്‍ജി ഫിറോസ് പിന്‍വലിച്ചു. 

ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ നടത്തിയ നിയമനം ക്രമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Other News