ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു


SEPTEMBER 6, 2019, 4:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Other News