കുത്തുകേസ് പ്രതിയുടെ വീട്ടില്‍ യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ്: ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് തേടി


JULY 16, 2019, 12:50 PM IST

തിരുവനന്തപുരം : കത്തിക്കുത്ത് കേസില്‍ പ്രതിയായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലാപരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളെപ്പറ്റിയും വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് എഴുതാത്ത സര്‍വകലാശാല ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ പരീക്ഷ കണ്‍ട്രോളറെ കേരള സര്‍വകലാശാല ചുമതലപ്പെടുത്തി.

Other News