കരിപ്പൂര്‍, പെട്ടിമുടി: ധനസഹായത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് പറത്തിറങ്ങി


SEPTEMBER 20, 2020, 4:12 PM IST

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലും പെട്ടിമുടി ദുരന്തത്തിലും ഇരയായവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷവും വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. റെവന്യൂ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരിക്കേറ്റവര്‍ക്കും ധനസഹായം നല്‍കും. അതേസമയം, തുകയുടെ കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായത്തില്‍ വിവേചനമുണ്ടെന്ന വിമര്‍ശനം പ്രതിപക്ഷം ഉള്‍പ്പെടെ നേരത്തെ ഉയര്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ഉചിതമായ ധനസഹായവും പുനരധിവാസവും ഉറപ്പാക്കുമെന്നാണ് പെട്ടിമുടി സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച തുകയില്‍ ഒരു ലക്ഷം മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

Other News