മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;  എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മരണം 88 ആയി


AUGUST 13, 2019, 2:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി വീണ്ടും കനത്ത മഴ തുടരുന്നതിനിടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി വയനാട്ടിലെത്തി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നേരത്തെ തൃശ്ശൂര്‍ വെങ്കിടങ്ങ് പൊണ്ണമുത പാടശേഖരത്തില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചിരുന്നു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 88 ആയി.

ഉരുള്‍പൊട്ടലുണ്ടായ ഭൂദാനത്ത് നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഭൂദാനത്തെ മരണസംഖ്യ 20 ആയി ഉയര്‍ന്നു. മആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കനെ ഇടറോഡിനോട് ചേര്‍ന്നുള്ളവെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ (നാരായണന്‍ -50 ) ആണ് മരിച്ചത്.

Other News