കനത്ത മഴ; പാലക്കാട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍


OCTOBER 20, 2021, 9:30 PM IST

പാലക്കാട്: മഴ കനത്തു പെയ്യുന്ന പാലക്കാട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടലുണ്ടായെന്ന് വിവരം. അന്‍പതോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മംഗലം ഡാമിന് സമീപത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. 

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. പ്രദേശത്തുള്ളവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിക്കുകയാണ്. 

കനത്ത മഴയെ തുടര്‍ന്ന് കോടത്തയും കോഴിക്കോടും മലയാര മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലും ഉണ്ട്.