ആലപ്പുഴയില്‍ ഒറ്റക്കു താമസിച്ച വീട്ടമ്മയെ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി


JULY 22, 2019, 11:30 AM IST

ആലപ്പുഴ:  വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

തയ്യില്‍ വീട്ടില്‍ മറിയാമ്മയെ ആണ് തുമ്പോളിയിലെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്.കാലിലേയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം. എഴുപത് വയസുള്ള മറിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. പോലിസ് എത്തി അന്വേഷണം തുടങ്ങി.

Other News