ഐസ്‌ക്രീം ബോംബ് പൊട്ടി ധര്‍മടത്ത് കുട്ടിക്ക് പരിക്കേറ്റു


NOVEMBER 22, 2021, 6:49 PM IST

തലശ്ശേരി: ധര്‍മടത്ത് ബോംബ് പൊട്ടി 12കാരന് പരിക്കേറ്റു. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോളെടുക്കാന്‍ പോയതിനിടയില്‍ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. 

നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്നും പൊലീസ് ഐസ്‌ക്രീം ബോംബ് കണ്ടെത്തി. കുട്ടിയുടെ കാലിനും നെഞ്ചിനുമാണ് പരിക്ക്. ക്രിക്കറ്റ് കളിക്കവെ സമീപത്തെ പറമ്പിലേക്ക് പോയ ബോള്‍ എടുക്കാന്‍ പോയതായിരുന്നു ശ്രീവര്‍ധന്‍. ബോളാണെന്ന് കരുതി എടുത്തത് ബോംബായിരുന്നുവെന്നാണ് പൊലിസ് കരുതുന്നത്. 

ഐസ്‌ക്രീം ബോളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഉപേക്ഷിക്കുയോ സൂക്ഷിക്കുകയോ ചെയ്തതാവാം ഇത്. ബോളാണെന്ന് കരുതി എടുത്തവ സംശയം തോന്നി വലിച്ചെറിഞ്ഞപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാ്ട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Other News