കേരളത്തില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 4459 കോവിഡ് രോഗബാധ


JUNE 28, 2022, 7:37 PM IST

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 4459 രേഖപ്പെടുത്തി. 15 മരണവും സ്ഥിരീകരിച്ചു. 

എറണാകുളമാണ് 1161 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത് പട്ടികയില്‍ മുമ്പിലുള്ളത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴയില്‍ ഒരാളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Other News