സഭാതര്‍ക്കം:സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി 


AUGUST 30, 2019, 2:15 AM IST

സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; പിണറായി സര്‍ക്കാര്‍ കുരുക്കിലേക്ക്

ന്യൂഡല്‍ഹി:സഭാതര്‍ക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. 2017 ലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. വിധി നടപ്പാക്കാതെ സര്‍ക്കാര്‍ സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചു.

സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊലീസിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സമാന്തരഭരണം നടത്തുകയാണ്. പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന അതിഥിയാക്കിയെന്നും ഇത് സമാന്തര ഭരണം ഉറപ്പാക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരളത്തില്‍ പൂട്ടി കിടക്കുന്ന ഒന്‍പത് പള്ളികള്‍ വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് ഉപസമിതിക്ക്  കൈമാറിയെന്നും ഹര്‍ജിയില്‍ ഫറയുന്നു. യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന സുപ്രീം കോടതി റദ്ദാക്കിയിരുന്നതാണ്. യാക്കോബായ സഭ പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Other News