മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായിരുന്ന ജേക്കബ് തോമസ് ഇതാദ്യമായി ആര്‍എസ്എസ് വേദിയില്‍


JULY 4, 2019, 2:04 PM IST

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായിരുന്ന ജേക്കബ് തോമസ് ഇതാദ്യമായി ആര്‍എസ്എസ് വേദിയില്‍.

കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് അധ്യക്ഷനായി ജേക്കബ് തോമസ് ഐപിഎസ് പങ്കെടുക്കുന്നത്. ജൂലൈ 18ന് വൈകിട്ട് മാവേലിപുരത്തെ എം.ആര്‍.എ ഹാളിലാണ് പരിപാടി.  ഇതേ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരിയാണ്.

ആര്‍എസ്എസ് ഒരു സാംസ്‌ക്കാരിക സംഘനടനയാണെന്നും ആര്‍.എസ്.എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസ് എന്ന പേര് കേള്‍ക്കുമ്പോള്‍ കേരളത്തില്‍ ചിലര്‍ക്കെങ്കിലും തൊട്ടുകൂടായ്മയുണ്ട്. അത് പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. 1996ല്‍ ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍വെച്ചാണ് ആര്‍എസ്എസുമായുള്ള തന്റെ ബന്ധം തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Other News