വനിതാ ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപെട്ട സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍; രണ്ട് താല്‍ക്കാലിക ജയില്‍ വാര്‍ഡന്‍മാരെ പിരിച്ചുവിട്ടു


JUNE 30, 2019, 2:51 PM IST

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപെട്ട സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ട് ഒ.വല്ലിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ജയില്‍ വാര്‍ഡന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ജയില്‍ ഡിഐജി സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

തടവുകാരികളായ സന്ധ്യയും ശില്‍പ്പയും രക്ഷപ്പെട്ടതിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേരത്തെ വകുപ്പുതല റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.