ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസ്: കന്യാസ്ത്രീകളുടെ ആരോപണം കപടനാടകമെന്ന് ജലന്ധർ രൂപത


JULY 29, 2019, 1:03 AM IST

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കന്യാസ്ത്രീകളുടെ  ആരോപണത്തിനെതിരെ ജലന്ധർ രൂപത. 

കോടതിയിൽ ഹാജരാക്കപ്പെട്ട രേഖയിൽ വൈരുദ്ധ്യം വന്നത്  ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീകളുടെ ആരോപണം കപടനാടകമാണെന്ന് ജലന്ധർ രൂപത ആരോപിച്ചു.പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്നു അവകാശപ്പെടുകയും ചെയ്‌തു.

 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണെന്ന് സിസിറ്റർ അനുപമ ആരോപിക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ജലന്ധര്‍ രൂപത കന്യാസ്ത്രീകള്‍ക്കെതിരെ രംഗത്ത് വത്തുവന്നത്.

 

Other News