കൂടത്തായി കൊലപാതക പരമ്പര; ജോളി അടക്കം മൂന്ന് പ്രതികളും 16 വരെ കസ്റ്റഡിയില്‍


OCTOBER 10, 2019, 1:00 PM IST

താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെയും രണ്ട് കൂട്ടാളികളായ  എം. എസ് മാത്യു, പ്രജുകുമാര്‍  എന്നിവരെയും 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

15വരെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് 16ന് വീണ്ടും പരിഗണിക്കും.

കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുന്നത്.ജോളി അടക്കമുള്ള പ്രതികളെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കും.

ജോളി അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. ഇവര്‍ കൂകിവിളിക്കുകയും ചെയ്തിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്താന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടിയും വന്നിരുന്നു.

Other News