നെടുങ്കണ്ടം കസ്റ്റഡി മരണം: മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു


JULY 5, 2019, 11:27 AM IST

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് നാരായണക്കുറിപ്പിനാണ് അന്വേഷണ ചുമതല. ഇടുക്കി എസ്പിയെ മാറ്റുമെന്നും ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലാരിവട്ടം പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും 20 വര്‍ഷത്തില്‍ കൂടുതല്‍ പാലത്തിന് ആയുസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 102 ല്‍ 97 ഗര്‍ഡറുകള്‍ക്കും വിള്ളലുണ്ട്. തകരാര്‍ പരിഹരിക്കാന്‍ 18 കോടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.