മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്‌ടം  സര്‍ക്കാര്‍ നികത്തണം:ജസ്റ്റിസ് കെമാല്‍പാഷ


SEPTEMBER 12, 2019, 1:33 AM IST

കൊച്ചി:പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകളുടെ നഷ്‌ടം  സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ. വിഷയത്തില്‍ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാല്‍പാഷ പറഞ്ഞു. 

ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതം തടയാന്‍ സര്‍ക്കാരിനു പലതും ചെയ്യാനാകുംഫ്‌ളാറ്റുടമകളെ സുപ്രീംകോടതി കേള്‍ക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നഗരസഭ സര്‍ക്കാരിനു കൈമാറി.

Other News