സരസ വെങ്കിടനാരായണ ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്


MAY 27, 2023, 8:13 AM IST

കൊച്ചി: ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്.ഏപ്രില്‍ 24 മുതല്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു.

ആന്ധ്രപ്രദേശ് ചിറ്റൂര്‍ മഡനപ്പള്ളി സ്വദേശിയാണ്. 1987ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

2013 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമനം. 2019 ല്‍ കേരള ഹൈക്കോടതിയിലേക്കു നിയമനം.

ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം നടത്തിയത്.

Other News