അനധികൃത സ്വത്ത്: മുന്‍മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്തു


JANUARY 22, 2020, 12:46 PM IST

കൊച്ചി : കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്തു.

കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് 2018ല്‍സമര്‍പ്പിച്ചകുറ്റ പത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്  ചോദ്യം ചെയ്യല്‍.

2001 മുതല്‍ 2016 വരെയുള്ള സ്വത്തുക്കളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം. വരുമാനത്തെക്കാള്‍ 49.45 ശതമാനം സ്വത്തുക്കള്‍ ഈ കാലയളവില്‍ ബാബു സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.