കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു


JUNE 20, 2019, 12:10 PM IST

മലപ്പുറം:  കല്ലട ബസില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍  പൊലീസ് ബസ് പിടിച്ചെടുത്തു. ബസിലെ രണ്ടാം ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട്ടുകാരി യുവതിയുടെ പരാതിയിലാണ് നടപടി.

പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് രണ്ടാം ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബസ് തെഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കല്ലട ബസ്സ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു.


Other News