കരിപ്പൂര്‍ റണ്‍വേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും


AUGUST 10, 2020, 7:41 AM IST

കോഴിക്കോട് : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാന്‍  ഡിജിസിഎ തീരുമാനിച്ചു.ഇതിനായി റണ്‍വേയുടെ മറ്റ് വശങ്ങളിലെ അളവുകള്‍ കുറച്ച് കൊണ്ട് ലാന്‍ഡിംഗ് ദൂരം കൂട്ടും.

നേരത്തെ നടത്തിയ അറ്റകുറ്റ പണികളില്‍ റണ്‍വേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. 2016 ലാണ് 2,850 മീറ്റര്‍ റണ്‍ വേയുടെ നീളം 100 മീറ്റര്‍ കുറച്ചത്. റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു റണ്‍വേയുടെ നീളം കുറച്ചത്.

വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉള്‍പ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ ചേര്‍ന്ന ഡിജിസിഎ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതല്‍ ഭൂമി എറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനൊട് നിര്‍ദേശിക്കാനും തീരുമാനമായിട്ടുണ്ട്.

കരിപ്പൂര്‍ വിമാനദുരന്തത്തിന് കാരണം ലാന്‍ഡിംഗിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡിംഗ് സുരക്ഷിതമാക്കാന്‍ റണ്‍വേയുടെ നീളം കൂട്ടാന്‍ തീരുമാനിക്കുന്നത്.

Other News