ആലപ്പുഴ വഴി കാസര്‍ക്കോട്- തിരുവനന്തപുരം വന്ദേഭാരത് ഉദ്ഘാടനം 24ന്


SEPTEMBER 19, 2023, 11:16 PM IST

ന്യൂദല്‍ഹി- കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് സെപ്തംബര്‍ 24ന് ഉദ്ഘാടനം ചെയ്‌തേക്കും. അതേ ദിവസം ഒന്നില്‍ കൂടുതല്‍ വന്ദേഭാരതുകളുടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന് യാത്ര തിരിച്ച് ആലപ്പുഴ വഴി വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തെത്തുന്ന ട്രെയിന്‍ രാത്രി 11.55നായിരിക്കും തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോടെത്തുക. ആഴ്ചയില്‍ ഒരിക്കല്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടും.