കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി


AUGUST 15, 2019, 6:38 PM IST

മലപ്പുറം: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് തിരച്ചിലില്‍ കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

ദുരന്തത്തിന് ഇരയായ 26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.അതേ സമയം ദുരന്തമുണ്ടായി 6 ദിവസം പിന്നിട്ടിട്ടും മുഴുവന്‍ ആളുകളെയും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ റഡാര്‍ ഉള്‍പ്പടെയുള്ള നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണ ദൃശ്യങ്ങളും കവളപ്പാറയില്‍ ഇന്ന് കാണാനായി. അതേ സമയം കാണാതായ അവസാനത്തെ ആളെയും  കണ്ടത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News