വിദേശ സംഭാവന സ്വീകരിക്കല്‍ നിയമം ലംഘിച്ചു; കാന്തപുരത്തിന്റെ ചാരിറ്റി സംഘടനയുടെ ലൈസന്‍സ് റദ്ദാക്കി


SEPTEMBER 15, 2021, 1:27 PM IST

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) വ്യവസ്ഥകള്‍ ലംഘിച്ചതിന് സുന്നി മുസ്ലീം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുമായി ബന്ധമുള്ള കേരളത്തിലെ ഒരു എന്‍ജിഒയുടെ വിദേശ ധനസഹായ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.

റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നും അറിയപ്പെടുന്ന കോഴിക്കോട് ആസ്ഥാനമായുള്ള എന്‍ജിഒ, മര്‍കസുല്‍ ഇഗാസത്തില്‍ കൈരിയത്തില്‍ ഹിന്ദിയയുടെ ലൈസന്‍സാണ് റദ്ദാക്കിയത്. സംഘടനയ്ക്കു ലഭിക്കുന്ന വിദേശ സംഭാവനകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെയും അല്ലെങ്കില്‍ അവരുടെ ശരിയായ അക്കൗണ്ട് പരിപാലിക്കാതെയും പ്രധാന എഫ്സിആര്‍എ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.

2000 ല്‍ സ്ഥാപിതമായ മര്‍കസുല്‍ 'താഴേത്തട്ടിലുള്ള പിന്നാക്ക വിഭാഗങ്ങളുടെ' ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്.

'ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി' എന്നറിയപ്പെടുന്ന അബുബക്കര്‍ അഹമ്മദുമായി ബന്ധപ്പെടുന്ന സംഘടനയാണിതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ ജാമിയ മര്‍ക്കസിന്റെ ചാന്‍സലറും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയുമാണ് മുസ്‌ല്യാര്‍.

Other News