വെള്ളാപ്പള്ളി കേസ്: മുഖ്യമന്ത്രി വലിയവർക്കൊപ്പമെന്ന് പരാതിക്കാരന്റെ  ഉമ്മ


AUGUST 23, 2019, 9:50 PM IST

തൃശൂർ:വണ്ടിച്ചെക്ക് കേസിൽ എൻ ഡി എ കൺവീനറും ബി ഡി ജെ എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ വേദനിപ്പിച്ചെന്നു പരാതിക്കാരൻ നാസിലിന്റെ കുടുംബം. വലിയവർക്കൊപ്പം നിൽക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പണം കൊണ്ട് തീർക്കാവുന്ന ബുദ്ധിമുട്ടുകളല്ല തങ്ങൾ ഇതിനകം  അനുഭവിച്ചതെന്നും നാസിൽ അബ്‌ദുള്ളയുടെ മാതാവ് റാബിയ പറഞ്ഞു.

വീൽച്ചെയറിൽ ജീവിതം തള്ളിനിൽക്കുന്ന പിതാവ് അബ്‌ദുള്ളയും മാതാവ് റാബിയയും മാത്രമാണ് ഇന്ന് നാസിലിന്റെ തൃശൂർ മതിലകം പുതിയ കാവിലെ വീട്ടിലുള്ളത്. ''വിദേശത്തു പലർക്കും പണം നല്‍കാനുള്ളതിനാൽ നാസിലിനു നാട്ടിലേക്കു വരാനാകുന്നില്ല. കേസ് കൊടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ നിവൃത്തികേട്‌ കൊണ്ട് കൊടുക്കേണ്ടി വന്നു'' നാസിലിന്റെ മാതാവ് റാബിയ പറഞ്ഞു.

''മുഖ്യമന്ത്രിയുടെ ഇടപെടൽ ഏറെ വേദനിപ്പിച്ചു. കേസിൽ വലിയവനൊപ്പം നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. അനര്‍ഹമായത് ഒന്നും ഞങ്ങൾക്കു വേണ്ട. തരാൻ ഉള്ളത് തന്നാൽ മതി''യെന്നും നാസിലിന്റെ പിതാവ് അബ്‌ദുള്ള പറഞ്ഞു. നാസിലിന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Other News