ഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളം തെറ്റി


NOVEMBER 16, 2019, 11:59 PM IST

ഹൈദരാബാദ് :ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച കേരള എക്‌സ്പ്രസ് ട്രെയിനു പാളം തെറ്റി. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് ട്രെയിന്‍ പാളം തെറ്റിയത്.

ട്രെയിനിലെ പാന്‍ട്രി ബോഗിയാണ് പാളം തെറ്റിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ പറഞ്ഞു. പാന്‍ട്രി വീല്‍ പൊട്ടിയതാണു പാളം തെറ്റാന്‍ കാരണം.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഞായറാഴ്‌ച രാവിലെ 9.25ന് എറണാകുളത്തെത്തേണ്ട ട്രെയിന്‍ ആണിത്.

Other News