പ്രളയം: 22.5 കോടി  അടിയന്തര സഹായം


AUGUST 9, 2019, 4:44 PM IST

തിരുവനന്തപുരം: പ്രളയദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി  ഇരുപത്തിരണ്ട് കോടി അമ്പതു ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക അതത് ജില്ലാ കലക്ടർമാർക്കാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് 11 ജില്ലകൾക്ക് തുക അനുവദിച്ചത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ അമ്പത് ലക്ഷം രൂപ ഉൾപ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.