ശ്രീറാമിന്റെ  ജാമ്യം റദ്ദാക്കല്‍: സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


AUGUST 7, 2019, 4:46 PM IST

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമെന്റ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റി. ഹര്‍ജിയില്‍  അടിയന്തര സ്‌റ്റേ അനുവദിച്ചില്ല. കോടതി ശ്രീറാമിന് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ അലംഭാവം കാണിച്ച പൊലീസിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാമിെന്റ രക്തസാമ്പിള്‍ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മദ്യത്തിെന്റ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിെന്റ ഉത്തരവാദിത്തമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാകുേമ്പാള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിലെത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാമ്പിള്‍ എടുത്ത് പരിശോധന നടത്തിയില്ലെന്നും കോടതി ചോദിച്ചു.