കോവിഡ് വ്യാപനം; വ്യാഴാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കുന്നു


APRIL 7, 2021, 7:23 PM IST

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും.

മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ഏജന്റുമാരേയും പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ സെക്ട്രറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും.

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും.