കേരള വർമ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ്: റീകൗണ്ടിംഗ് ശനിയാഴ്ച


NOVEMBER 30, 2023, 5:51 AM IST

തൃശൂ​ർ: കേ​ര​ള​വ​ർ​മ കോ​ളേ​ജ്​ യൂ​ണിയ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈക്കോടതി ഉത്തരവിട്ട റീ കൗണ്ടിങ് ശനിയാഴ്ച നടക്കും. രാവിലെ 9ന് പ്രിൻസിപ്പലിന്‍റെ ചേംബറിലാണ് റീ കൗണ്ടിങ് നടക്കുക. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്.

റീ കൗണ്ടിങ് പൂർണമായി ക്യാമറയിൽ ചിത്രീകരിക്കും. റിട്ടേണിങ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തിലായിരിക്കും റീ കൗണ്ടിങ് നടക്കുക എന്നും പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന വി എ നാരായണൻ അറിയിച്ചു.

യൂണിയ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കൂടാതെ, വോട്ടുകൾ റീ കൗണ്ടിങ് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് ​യു സ്ഥാ​നാ​ർ​ഥി എ​സ് ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹർ​ജി​യിലാ​ണ്​ കോ​ട​തി ഉത്തരവ്.

Other News