കേരള വർമ കോളേജ് യൂണിയൻ ചെയർമാൻ; റീ കൗണ്ടിംഗിൽ എസ് എഫ് ഐ ക്ക് ജയം


DECEMBER 2, 2023, 7:03 PM IST

തൃശൂർ: കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച റീ കൗണ്ടിങ്ങില്‍ 3  വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കെഎസ് അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.

കഴിഞ്ഞ മാസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെ ചൊല്ലി എസ്.എഫ്.ഐ , കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ളേ​ജ് അ​ധി​കൃ​ത​ർ റീ​ കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്എഫ്ഐ സ്ഥാ​നാ​ർത്ഥി കെ ​എ​സ് അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ് കെ.എസ്.യു സ്ഥാനാര്‍ഥി​ ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. അ​ർ​ധ​രാ​ത്രി​യാ​യിരുന്നു റീ​കൗ​ണ്ടി​ങ്. അ​തി​നി​ടെ ര​ണ്ടു​ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തി​നി​ടെ ബാ​ല​റ്റ് പേ​പ്പ​ർ കേ​ടു​വ​രു​ത്തി​യ​തി​ന് പു​റ​മെ ആ​ദ്യം എ​ണ്ണിയ​പ്പോ​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച വോ​ട്ടു​ക​ൾ സാ​ധു​വാ​യി മാ​റു​ക​യും ചെ​യ്തു​വെ​ന്ന്​ ഹർജിക്കാരൻ ആരോപിച്ചു.

ആദ്യം അ​സാ​ധു​വാ​യ വോ​ട്ടു​ക​ൾ റീ​കൗ​ണ്ടി​ങ്ങി​ൽ സാ​ധു​വാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ഹൈക്കോടതി ചോദിച്ചിരുന്നു. റീ ​കൗ​ണ്ടി​ങ്​​​ റി​ട്ടേ​ണി​ങ്​ ഓ​ഫീ​സ​ർ​ക്കു​ത​ന്നെ തീ​രു​മാ​നി​ക്കാ​മെ​ന്നി​രി​ക്കെ കോ​ർ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​ത്​ എ​ന്തി​നെ​ന്നും ജസ്റ്റിസ്​ ടി ​ആർ ര​വി ചോദിച്ചു.

വീ​ണ്ടും എ​ണ്ണി​യ​ത് കോളേ​ജ്​ മാ​നേ​ജ​രാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ബാ​ഹ്യ ഇ​ട​പെ​ട​ൽ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ശ​ദീ​ക​രി​ച്ചു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ല്ലാ​ത്ത പ്രി​ൻ​സി​പ്പ​ലി​നും മ​റ്റൊ​രാ​ൾ​ക്കും എ​ങ്ങ​നെ​യാ​ണ്​ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ൽ ഒ​പ്പി​ടാ​നാ​വു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Other News