ആദ്യ മുലപ്പാൽബാങ്ക് കൊച്ചിയിൽ തുറക്കുന്നു 


AUGUST 4, 2019, 9:27 PM IST

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് കൊച്ചിയിൽ ആരംഭിക്കുന്നു.ഒരു മാസത്തിനകം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സജ്ജമാകും.റോട്ടറി ക്ലബ്ബ് ആണ് നെക്റ്റർ ഓഫ് ലൈഫ് എന്ന പദ്ധതി തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി.

ആരോഗ്യമന്ത്രി കെ കെ ഷൈലജ പദ്ധതി ഉദ്ഘാടനം ചെയ്‌തു.പദ്ധതിലോഗോയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രസവത്തോടെ അമ്മ മരിച്ച കുഞ്ഞുങ്ങള്‍ക്കും മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്കും ഇത് വഴി മുലപ്പാല്‍ നല്‍കാന്‍ കഴിയും.രാജ്യത്ത് ഏഴ് മുലപ്പാല്‍ ബാങ്കുകളാണ് ഇതുവരെയുള്ളത്.

പ്രസവ സമയത്തും വാക്‌സിനേഷനായി വരുമ്പോഴും അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിച്ച് വയ്ക്കുന്ന മുലപ്പാല്‍ പാസ്ച്ചറൈസ് ചെയ്‌തശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കും. അധികം താമസിയാതെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പദ്ധതി നടപ്പിലാക്കും.

 

Other News