നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെത്തിക്കും


JANUARY 22, 2020, 8:04 PM IST

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ടുപേരുടെയും മൃതദേഹങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാട്ടിലെത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് വൈകിട്ടോടെ നാട്ടിലെത്തിക്കും. കോഴി്‌കോട് സ്വദേശികളുടേത് വ്യാഴാഴ്ച ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട് ഡല്‍ഹിയിലെത്തിച്ച് വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുക. 

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്കയാണ് വഹിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പണം അടക്കുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. എംബസി വഴിയാണ് പണം അടക്കുന്നത്.

Other News